KSDLIVENEWS

Real news for everyone

രാജസ്ഥാൻ തെരഞ്ഞെടുപ്പ്: പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും; രാജസ്ഥാൻ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും രാഹുല്‍ ഗാന്ധി

SHARE THIS ON

ജയ്പൂര്‍: രാജസ്ഥാൻ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്ഥാൻ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ വിമത ശല്യത്തില്‍ വലഞ്ഞ് നില്‍ക്കുകയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും എന്നതാണ് വാസ്തവം. നാല്‍പതിലേറെ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിമത ഭീഷണിയുണ്ട്. രാഹുല്‍ ഗാന്ധി ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പറഞ്ഞത് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസിന് വിജയമുറപ്പാണ്. പക്ഷേ രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രാചരണ രംഗത്തേക്ക് രാഹുല്‍ ഗാന്ധി എത്തുന്നില്ല എന്നൊരു ആക്ഷേപം രാജസ്ഥാനില്‍ ബിജെപി ഉയര്‍ത്തിയിരുന്നു. ഇതിനൊക്കെയുള്ള മറുപടി എന്ന നിലയിലാണ് കോണ്‍ഗ്രസ് വലിയ വിജയം നേടുമെന്നും പ്രചാരണ രംഗത്ത് സജീവമായി താൻ ഉണ്ടാകുമെന്നുമുള്ള സൂചന രാഹുല്‍ ഗാന്ധി മുന്നോട്ട് വെക്കുന്നത്. ശശി തരൂരിനെ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ചെയര്‍മാൻ സ്ഥാനത്ത് നിന്ന് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!