കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം: കോഴിക്കോട് അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്∙ താമരശേരിയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. യാത്രക്കാരിയായി പെൺകുട്ടിയുടെ പരാതിയിൽ താമരശേരി പൊലീസാണ് കോഴിക്കോട് കിനാലൂർ കുറുമ്പോയിൽ ഷാനവാസിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് വയനാട്ടിൽനിന്നും കോഴിക്കോടേക്ക് പോകുന്ന ബസിലാണ് സംഭവം. പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാർ ബസ് താമരശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പൂവമ്പായി എഎം ഹയർസെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനാണ് അറസ്റ്റിലായ ഷാനവാസ്.

