സംസ്ഥാനത്ത് പോരാട്ടം കനത്തു ; പലയിടത്തും LDF മുന്നിട്ട് നിൽക്കുന്നു ;
ജില്ലാ പഞ്ചായത്തുകളിലും, ബ്ലോക്കിലും LDF ലീഡ് ചെയ്യുമ്പോൾ മുനിസിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലും UDF നേരിയ മുൻ തൂക്കം ; കോർപ്പറേഷനുകളിൽ ഒപ്പത്തിനൊപ്പം

തിരുവനന്തപുരം : ജില്ലാ പഞ്ചായത്തിൽ വ്യക്തമായ മേധാവിത്വം എൽഡിഎഫിനാണെന്ന ഫല സൂചനകളാണ് പുറത്ത വരുന്നത്. പത്ത് ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ നാല് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നിൽ.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യം മുതൽ എൽഡിഎഫാണ് മുന്നേറ്റം. ഇടുക്കി ജില്ലാ പഞ്ചായത്തും എൽഡിഎഫിനൊപ്പമാണ്.
മധ്യകേരളത്തിൽ യുഡിഎഫിന് വലിയ തിരിച്ചടി നൽകുന്ന ലീഡ് നിലയാണ് പുറത്ത വരുന്നത്. ജോസ് കെ മാണിയുടെ വരവ് ഗുണം ചെയ്തെന്നാണ് കാണിക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്. ബ്ലോക്കിലും മുൻസിപ്പാലിറ്റിയിലും എൽഡിഎഫ് ആണ് മുന്നിട്ടു നിൽക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 310 ഇടത്ത് എൽഡിഎഫും 291 ഇടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു. 24 ഇടത്ത് എൻഡിഎയും മുന്നിട്ടു നിൽക്കുന്നു.
ജില്ലാ പഞ്ചായത്തിൽ 8 ഇടത്ത് എൽഡിഎഫും 6 ഇടത്ത് യുഡിഎഫ്.
ബ്ലോക്ക് പഞ്ചായത്തുകളിൽ 78 ഇടത്ത് എൽഡിഎഫും 61 ഇടത്ത് യുഡിഎഫ്.
മുൻസിപ്പാലിറ്റികളിൽ 37 ഇടത്ത് എൽഡിഎഫും 38 ഇടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു. അഞ്ചിടത്ത് എൻഡിഎ
ആകെയുള്ള ആറ് കോർപറേഷനുകളിൽ മൂന്നിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറുന്നതായാണ് സൂചന.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപറേഷനുകളിൽ എൽഡിഎഫും കൊച്ചി, തൃശ്ശൂർ കണ്ണൂർ കോർപറേഷനുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു.
കൊച്ചിയിൽ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ. വേണുഗോപാൽ തോറ്റു
നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി അക്കൗണ്ട് തുറന്നു
ഒഞ്ചിയത്ത് എൽഡിഎഫ് ആർഎംപി സ്ഥാനാർഥിയെ തോൽപിച്ചു
conte

