ചരിത്രം മാറ്റിയെഴുതി രണ്ടില ചൂടി പാല നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു, മൽസരിച്ച 7 സീറ്റിൽ 5 ലും ജോസഫ് വിഭാഗം തോറ്റു
കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്. ബ്ലോക്കിലും മുൻസിപ്പാലിറ്റിയിലും എൽഡിഎഫ് ആണ് മുന്നിട്ടു നിൽക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 442 ഇടത്ത് എൽഡിഎഫും 354 ഇടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു. 3 ഇടത്ത് എൻഡിഎയും മുന്നിട്ടു നിൽക്കുന്നു.
ഇടത് മുന്നണി ചരിത്രത്തിൽ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസിന്റെ രണ്ടില ചൂടിയാണ് ഇടത് പാല നഗരസഭ പിടിച്ചെടുത്തത്. മുൻ ചെയർമാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവൻ പാലായിൽ തോറ്റു.
കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക്.
ചാലക്കുടിയിൽ UDF കേവലഭൂരിപക്ഷത്തിലേക്ക്
പന്തളം നഗരസഭയിൽ ബി.ജെ.പി. മുന്നേറ്റം; എൻ.ഡി.എ. ഒമ്പത് സീറ്റിൽ വിജയിച്ചു.
പട്ടാമ്പിയിൽ ആറ് വാർഡുകളിൽ കോൺഗ്രസ്സ് വിമതർക്ക് വിജയം.
ജില്ലാ പഞ്ചായത്തിൽ 10 ഇടത്ത് എൽഡിഎഫും 4 ഇടത്ത് യുഡിഎഫ്.
ബ്ലോക്ക് പഞ്ചായത്തുകളിൽ 96 ഇടത്ത് എൽഡിഎഫും 51 ഇടത്ത് യുഡിഎഫ്.
മുൻസിപ്പാലിറ്റികളിൽ 41 ഇടത്ത് എൽഡിഎഫും 37 ഇടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു. രണ്ടിടത്ത് എൻഡിഎ
ആകെയുള്ള ആറ് കോർപറേഷനുകളിൽ മൂന്നിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറുന്നതായാണ് സൂചന.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപറേഷനുകളിൽ എൽഡിഎഫും കൊച്ചി, തൃശ്ശൂർ കണ്ണൂർ കോർപറേഷനുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു.
കൊച്ചിയിൽ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ. വേണുഗോപാൽ തോറ്റു
നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി അക്കൗണ്ട് തുറന്നു
ഒഞ്ചിയത്ത് എൽഡിഎഫ് ആർഎംപി സ്ഥാനാർഥിയെ തോൽപിച്ചു
പാലായിൽ ജോസഫ് വിഭാഗം സ്ഥാനാർഥി തോറ്റു
കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാർഡിൽ ബി.ജെപി സ്ഥാനാർത്ഥി ഷൈജു വിജയിച്ചു.
കൊച്ചിയിലെ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ തോറ്റു. തൃശ്ശൂരിൽ എൻഡിഎ മേയർ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തോറ്റു. കുട്ടംകുളങ്ങര ഡിവിഷനിൽ ആണ് തോറ്റത്.

