KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയെ വട്ടം കറക്കി പൈലറ്റ് വാഹനം: വിശദീകരണം തേടി

SHARE THIS ON

നെടുമ്പാശ്ശേരി:മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സുരക്ഷാ പാളിച്ചയുണ്ടായതു സംബന്ധിച്ച് അന്വേഷണം.

ബുധനാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പോകാനെത്തിയപ്പോഴാണ് സുരക്ഷാ പാളിച്ചയുണ്ടായത്. പൈലറ്റ് വാഹനം ശരിയായ വഴിയിലൂടെയല്ല സഞ്ചരിച്ചത്. ഇതുമൂലം മുഖ്യമന്ത്രിയുടെ വാഹനവും വഴി തെറ്റുകയായിരുന്നു.


ആഭ്യന്തര ടെർമിനലിലെ പുറപ്പെടൽ ഭാഗത്തേക്കാണ് വാഹന വ്യൂഹം എത്തേണ്ടിയിരുന്നത്. എന്നാൽ, പൈലറ്റ് വാഹനം വഴി തെറ്റി ആഭ്യന്തര കാർഗോ വഴി സഞ്ചരിക്കുകയായിരുന്നു. വഴി തെറ്റിയെന്ന് മനസ്സിലാക്കിയ പോലീസ് തുടർന്ന് ഒരുവട്ടം കൂടി കറങ്ങി പുറപ്പെടൽ ഭാഗത്ത് എത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!