KSDLIVENEWS

Real news for everyone

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണം; അധ്യാപകനെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

SHARE THIS ON

ചട്ടഞ്ചാല്‍: എട്ടാംക്ലാസ്‌ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ അധ്യാപകനെതിരെ ഹെസ്ദുള്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മേല്‍പ്പറമ്ബ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 13 കാരി മരിച്ച കേസിലാണ് പോക്‌സോ, പ്രേരണ, ഐ ടി വകുപ്പുകള്‍ അടക്കം ചേര്‍ത്തു കൊണ്ട് അധ്യാപകനായ ആദൂര്‍ പൊലീസ് സറ്റേഷന്‍ പരിധിയിലെ ഉസ്‌മാനെ (26) നെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

ശാസ്ത്രീയവും ഡിജിറ്റല്‍ തെളിവുമടക്കം ശക്തമായ തെളിവുകളുമായി ബേക്കല്‍ ഡി വൈ എസ് പി, സി കെ സുനില്‍കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സുനില്‍ കുമാറും മേല്‍പറമ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ ടി ഉത്തംദാസാണ് കേസ് അന്വേഷിച്ചത്. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിന്റെ മേധാവി, മാനേജര്‍ തുടങ്ങിയവരടക്കം കേസില്‍ സാക്ഷികളാണ്.

അധ്യാപകന്‍ അറസ്റ്റിലായി 90 ദിവസം കഴിയുന്നതിന് മുമ്ബാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
13 കാരിയുടെ മരണം; പോക്സോ കേസില്‍ പ്രതിയായ അധ്യാപകന്‍ വലയിലായി; ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം: പ്രതിയായ അധ്യാപകന്റെ സുഹൃത്തും അറസ്റ്റില്‍

13 കാരിയുടെ മരണം; അധ്യാപകനെതിരേ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു

13 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷിക്കണമെന്ന് ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!