സഞ്ചാരികളുടെ മനം കവരാൻ ബേക്കലിന്റെ മാറ്റുകൂട്ടി ലൈറ്റ് ആൻഡ് സൗണ്ട് ഷോ

ബേക്കലിന്‍െറ മാറ്റുകൂട്ടി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉദുമ: പൈതൃക ടൂറിസം സാധ്യതകളെ കാസര്‍കോട്ട് അവതരിപ്പിച്ചത് ബേക്കല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലൂടെയാണ്. നാടിന്‍െറ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം സാംസ്‌കാരിക പ്രത്യേകതകളും പൈതൃകവും പഴയ കാലജീവിതങ്ങളുടെ ചരിത്രവുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന ചിന്തയിലാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയത്. നാല് കോടി രൂപ ഉപയോഗിച്ച് ഫ്രഞ്ച് സാങ്കേതിക വിദ്യയായ സോണറ്റ് ലൂമിയര്‍ ഉപയോഗിച്ച് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരത്തിനുശേഷം കോട്ടയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഈ നാടിന്‍െറ ചരിത്രവും സംസ്‌കാരവും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലൂടെ അറിയാന്‍ കഴിയും. സോണറ്റ് ലൂമിയര്‍ സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിക്കുന്നതും ബേക്കല്‍ കോട്ടയിലാണ്. കേന്ദ്ര പുരാവസ്തു വകുപ്പിന്‍െറ സഹകരണത്തോടെ ഒരുക്കിയ ഈ ഷോയുടെ വരവോടെ കോട്ട വൈകുന്നേരത്തോടെ അടക്കുന്നുവെന്ന പരാതിക്കും പരിഹാരമാകും. കോട്ടയുടെ മുഖച്ഛായ മാറ്റിയ പ്രവേശന കവാടവും പാതയോരവും ഉദുമ: വിനോദ സഞ്ചാര ഭൂപടത്തില്‍ കാസര്‍കോടിന്‍െറ മുഖമാണ് ബേക്കല്‍. ദക്ഷിണ കര്‍ണാടകയുടെയും ഉത്തര കേരളത്തിന്‍െറയും ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതമേകാനും പാതയോരം സൗന്ദര്യവത്കരിക്കാനുമായി 99.94 ലക്ഷം രൂപയുടെ പദ്ധതി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കി. മികച്ച സ്വാഗത കമാനവും മികച്ച പാതയോരവും ഇന്ന് ബേക്കലിന് സ്വന്തമാണ്.

