KSDLIVENEWS

Real news for everyone

ബിജെപി ബദൽ: കോൺഗ്രസിന് ‘കൈ’ കൊടുക്കാം; നിലപാട് മാറ്റവുമായി സിപിഎം

SHARE THIS ON


ന്യൂഡൽഹി∙ കോണ്‍ഗ്രസിനോടുള്ള നയസമീപനത്തില്‍ നിര്‍ണായക വ്യതിയാനവുമായി സിപിഎം. ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സിപിഎം ഇതാദ്യമായി മുന്നോട്ടുവച്ചു. കോണ്‍ഗ്രസടക്കം ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണം. ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും പാര്‍ട്ടി ദേശീയ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തില്‍ സിപിഎം അഭിപ്രായപ്പെട്ടു.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ആണ് വിവിധ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മയുണ്ടാക്കി കേന്ദ്രസർക്കാരിനെതിരായ നീക്കത്തിന് ശ്രമം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖർ റാവു ചർച്ച നടത്തിയിരുന്നു. കൂടാതെ മമത ബാനർജിയെയും ഉദ്ധവ് താക്കറെയെയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ദേശീയ മുഖപത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്റോറിയലിലൂടെ ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്.


കോൺഗ്രസിനെ ആദ്യഘട്ടത്തിൽ വിമർശിച്ചുകൊണ്ടാണ് മുഖപ്രസംഗം തുടങ്ങുന്നത്. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലുള്ള സമയം അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യം അതീവ ഗുരുതരമാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിൻമേൽ കേന്ദ്രസർക്കാർ വലിയ തോതിൽ കടന്നുകയറ്റം നടത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസിനെ മാറ്റിനിർത്തിക്കൊണ്ട് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത് ശരിയല്ല. ബിജെപി ഇതരപാർട്ടികളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടുന്ന വിശാലയോഗമാണ് വിളിക്കേണ്ടതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!