കോവിഡ് രൂക്ഷം ; തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകള്‍ തമിഴ്നാട് അടച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകള്‍ തമിഴ്നാട് അടച്ചു. 12 -ഓളം ഇടറോഡുകളാണ് ബാരിക്കേഡ് വച്ച് അടച്ചത്. തമിഴ്നാട് പോലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍, ഉച്ചക്കട,കാരക്കോണത്തിന് സമീപം കണ്ണുവാമൂട് ,പനച്ചമൂട് , വെള്ളറട,അമ്ബൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. ഇ -പാസ് ഉള്ളവര്‍ക്ക് കളിയിക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പോലീസ് പറഞ്ഞു.തമിഴ്നാട്ടിലേക്ക് കടക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം

