KSDLIVENEWS

Real news for everyone

ജി. സുധാകരനെതിരായ പരാതി ആലപ്പുഴ സൗത്ത് പോലീസിന് കൈമാറി; വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം

SHARE THIS ON

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പരാതി അമ്പലപ്പുഴ പോലീസ് ആലപ്പുഴ സൗത്ത് പോലീസിന് കൈമാറി. പരാതിക്കിടയാക്കിയ വാർത്താസമ്മേളനം നടന്നത് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുന്നു എന്നതിനാലാണ് പരാതി കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പരാതിക്കാരിയെ വിളിച്ചുവരുത്തി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

പരാതിയിൽ വസ്തുതാ അന്വേഷണം നടത്താനാണ് പോലീസ് ലഭിച്ച നിർദേശം. പരാതിക്കിടയാക്കിയ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയതോടെയാണ് പോലീസ് നടപടി ആരംഭിച്ചത്.

കഴിഞ്ഞദിവസം ജി. സുധാകരൻ ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുപോലും തനിക്കെതിരെ ആരോപണമുയർന്ന കാര്യം പറഞ്ഞിരുന്നു. ഈ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്നും വർഗീയ സംഘർഷത്തിനിടയാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ ഏപ്രിൽ 14ന് രാത്രിയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!