KSDLIVENEWS

Real news for everyone

കോട്ടികുളത്ത് യുവാവിനെ കൊന്നത് ആണിയടിച്ച പലക കൊണ്ട് മര്‍ദ്ദിച്ച്‌; മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല

SHARE THIS ON

കാസര്‍കോട്: കോട്ടികുളത്ത് യുവാവിനെ കൊന്നത് ആണിയടിച്ച പലക കൊണ്ട് മര്‍ദ്ദിച്ചാണെന്ന് കണ്ടെത്തി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവ് മരണകാരണമായെന്നാണ് നിഗമനം. അതേസമയം മരിച്ചത് ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് അഞ്ച് ദിവസത്തേക്ക് നീട്ടിവച്ചു. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കസ്റ്റഡിയിലുള്ള പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. മൃതദേഹം ചാക്കിലാക്കി വലിച്ചിഴച്ചുകൊണ്ടുവരുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കര്‍ണാടക സ്വദേശി ഉമേഷാണ് പിടിയിലായത്. എന്നാല്‍ ഇയാളില്‍ നിന്ന് കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയാനായിട്ടില്ല. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും വിചിത്രമായ രീതിയിലാണ് ഉമേഷ് പ്രതികരിക്കുന്നത്. മാനസികനില തകരാറിലായതുപോലെ അഭിനയിക്കുകയാണോയെന്നും പൊലീസിന് സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!