KSDLIVENEWS

Real news for everyone

സ്വകാര്യ ആശുപത്രിയിൽനിന്ന് 40 ലക്ഷത്തിന്‍റെ സാധനങ്ങൾ കടത്തി; രണ്ടുപേർക്കെതിരെ കേസ്

SHARE THIS ON

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടി.ബി റോഡ് ക്രോസ് റോഡിലെ മദേഴ്സ് ആശുപത്രിയിൽ 40 ലക്ഷത്തിന്‍റെ സാധന സാമഗ്രികൾ മോഷണം പോയെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. സ്ഥാപന ഉടമ ടി.കെ.സഫ്റീന അബ്ദുൽ നാസർ (40) നൽകിയ പരാതിയിൽ കണ്ണൂർ പിണറായിലെ പ്രേമരാജൻ, മദേഴ്സ് ഹോസ്പിറ്റൽ മാനേജർ ഡാലിയ എന്നിവർക്കെതിരെയാണ് കേസ്. 2019 മാർച്ച് 30 നും 2023 ഫെബ്രുവരി 10 നും ഇടയിൽ കരാർ പ്രകാരം ലീസിനെടുത്ത ശേഷം കരാറിന് വിരുദ്ധമായി സാധനങ്ങൾ കളവുചെയ്തുകൊണ്ട് പോയെന്നാണ് സഫ്റീനയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!