KSDLIVENEWS

Real news for everyone

രാജ്യത്തെ ആദ്യ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോര്‍ നാളെ മുംബൈയില്‍ തുറക്കും

SHARE THIS ON

മുംബൈ : ആപ്പിളിന്റെ രാജ്യത്തെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍നാളെ തുറക്കും. മുംബൈയിലെ ബന്ദ്ര കുര്‍ല കോംപ്ലക്സിലണ് അപ്പിളിന്റെ റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് സ്റ്റോര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് എന്ന ഇന്‍സ്റ്റാഗ്രം അക്കൗണ്ടില്‍ ആപ്പിള്‍ സ്റ്റോറിന്റെ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട് . മുംബൈ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ആവേശം അടക്കാനാകുന്നില്ല എന്ന് അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യയില്‍ ഇലക്‌ട്രോണിക്സ് വിപണി വളര്‍ച്ച പുതിയ ഗതിവേഗം പ്രാപിക്കും. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആപ്പിളിന്റെ ആദ്യ കമ്ബനി എസ്‌ക്ലൂസിവ് സ്റ്റോര്‍ മുംബൈയില്‍ ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!