KSDLIVENEWS

Real news for everyone

വാൽപ്പാറ അപകടം: മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്ത്

SHARE THIS ON

പൊള്ളാച്ചി: തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് മലയാളികളുടെ പേരുവിവരങ്ങൾ പുറത്ത്. മലപ്പുറം പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളായവരുമാണ് അപകടത്തിൽ മരിച്ചത്. പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപികയും മരിച്ചവരിൽ ഉൾപ്പെടുന്നു.

അപകടത്തിൽ മരിച്ചവർ-

പാലൂർ പരുത്തിയിൽ അജിത(പ്രധാനാധ്യാപിക, പാങ്ങ് ജിഎൽപിസ്- 54 വയസ്സ്)

റംല(52)

സുഹ്‌റ(43)

ആശ(41)

മജീദ്(43)

സജിത(45)

പാങ്ങ് ജിയുപിഎസ് അധ്യാപിക ഷക്കീല(37)

റുക്കിയ (39)

ഹിഷാം(12)

അപകടത്തിൽ പരിക്കേറ്റവർ-

മസ്‌നീൻ(10) പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ

നൗഷാദ്, ഷഹദിൻ(11), ഡ്രൈവർ മുഹമ്മദ് ഫാഹിസ്- കോയമ്പത്തൂരിലെ ആശുപത്രിയിൽ

അജിത ടീച്ചർ രണ്ടുവർഷമായി പാങ്ങ് സ്‌കൂളിലെ പ്രധാനാധ്യാപിക…

വാൽപ്പറ അപകടത്തിൽ മരിച്ച പാങ്ങ് ജിഎൽപി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത പുലാമന്തോൾ പാലൂർ സ്വദേശിനിയാണ്. കഴിഞ്ഞ രണ്ടുവർഷമായി പാങ്ങ് ജിഎൽപി സ്‌കൂളിലെ പ്രധാനാധ്യാപികയാണ്. പരേതരായ കെ. പത്മനാഭൻ നായർ, മീനാക്ഷിക്കുട്ടി(റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കൾ. റിട്ട. സ്പിന്നിങ് മിൽ ഉദ്യോഗസ്ഥനായ ശിവരഘുവാണ് ഭർത്താവ്. മക്കൾ: അഭിരാമി, അവന്തിക.

ജീവൻ പൊലിഞ്ഞവരിൽ കൊളത്തൂർ സ്വദേശിനിയായ അധ്യാപികയും

വാൽപ്പാറ അപകടത്തിൽ മരിച്ചവരിൽ പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശിനിയായ അധ്യാപികയും. കൊളത്തൂരിലെ പരേതനായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ചന്ദ്രന്റെയും ചന്ദ്രമതിയുടെയും മകളായ ആശ(41)യ്ക്കാണ് വാൽപ്പാറയിലെ അപകടത്തിൽ ജീവൻ നഷ്ടമായത്. ദീർഘകാലമായി ആശ പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപികയാണ്. ഭർത്താവ്: ജിതേഷ്. മക്കൾ: ഐശ്വര്യ, അക്ഷര, അശ്വത്. സഹോദരൻ: അരുൺ(മങ്കട പോലീസ് സ്‌റ്റേഷൻ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!