KSDLIVENEWS

Real news for everyone

മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം ചങ്ങനാശ്ശേരിക്ക് സമീപം അപകടത്തില്‍ പെട്ടു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

SHARE THIS ON

ചങ്ങനാശ്ശേരി :- ചങ്ങനാശ്ശേരി മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
എസ്ഐ അടക്കം മൂന്നു പൊലീസുകാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു.നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!