KSDLIVENEWS

Real news for everyone

കടലാക്രമണപ്രദേശങ്ങൾ
ബ്ലോക്ക് പഞ്ചായത്തിന്റെ ജനപ്രതിനിധികൾ സന്ദർശിച്ചു

SHARE THIS ON

കടലാക്രമണം അതിരൂക്ഷമായ വിവിധ പ്രദേശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.

ശക്‌തമായ ചുഴലിക്കാറ്റിൽ മൂസോടി കടപ്പുറം, കൊപ്പളം കടപ്പുറം, നാങ്കി കടപ്പുറം, കോയിപ്പാടി കടപ്പുറം, കീഴൂർ കടപ്പുറം, ചെമ്പരിക്ക കടപ്പുറം തീരദേശ മേഖലയിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറി മത്സ്യ തൊഴിലാളികളായ കുടുംബങ്ങൾ ദുരിതത്തിലായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ചു മത്സ്യ തൊഴിലാളി കുടുംബങ്ങളെ ആശ്വസിപ്പിച്ചു. വെള്ളം കയറിയ വീട്ടുകാരെ മാറ്റിപാർപ്പിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ തയ്യാറാക്കുന്നതിന്ന് ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പുനരധിവാസം ഉറപ്പ് വരുത്തുന്നതിന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ ഫിഷറീസ് ആഫീസർ സതീശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല, ഗോൾഡൻ റഹ്‌മാൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹനീഫ, പഞ്ചായത്ത് പ്രസിഡന്റ് താഹിറ, മിഷാൽ റഹ്‌മാൻ, കോഗ്ഗു, സബൂറ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!