കടലാക്രമണം അതിരൂക്ഷം വിവിധ പ്രദേശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു.

ശക്തമായ ചുഴലിക്കാറ്റിൽ മഞ്ചേശ്വരം താലൂക്കിൽ പെട്ട മൂസോടി കടപ്പുറം, കൊപ്പളംകടപ്പുറം,നാങ്കി കടപ്പുറം, കോയിപ്പാടി കടപ്പുറം തീരദേശ മേഖലയിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറി മത്സ്യ തൊഴിലാളികളായ കുടുംബങ്ങൾ ദുരിതത്തിലായി. ചുറ്റുഭാഗത്തുണ്ടായ മത്സ്യ ബന്ധന ഉപകരണങ്ങൾക്കും വെള്ളം കയറി റോഡ് മുഴുവനും വെള്ളത്തിനടിയിലായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. വീട്ടുകാരെ മാറ്റിപാർപ്പിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ തയ്യാറാക്കുന്നതിന്ന് ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പുനരധിവാസം ഉറപ്പ് വരുത്തുന്നതിന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ ഫിഷറീസ് ആഫീസർ സതീശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല, ഗോൾഡൻ റഹ്മാൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹനീഫ, പഞ്ചായത്ത് പ്രസിഡന്റ് താഹിറ മിഷാൽ റഹ്മാൻ, സബൂറ, കോഗ്ഗു എന്നിവർ ഒപ്പമുണ്ടായിരുന്നു.

