കാസര്‍ഗോഡ് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയായ പെണ്‍കുട്ടിയുമായി മധു പ്രണയം നടിച്ച് അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിപ്പിച്ചപ്പോള്‍ ആണ് നാല് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും പീഡനവിവരം പുറത്തറിഞ്ഞതും. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് മധുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ജീവനക്കാരിയെ നിര്‍ബന്ധിച്ചെന്ന പരാതി: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
കൊച്ചി: വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ജീവനക്കാരിയെ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്രൈം വാരികയുടെ ഉടമസ്ഥന് നന്ദകുമാറിന്റെ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം നോര്‍ത്ത്
നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വെച്ചാണ് സംഭവം. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാര്‍ ആവശ്യപ്പെട്ടു.നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി.
ഭീഷണിയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അക്രോശവുമായി,അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു.കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗണ്‍ പൊലീസില്‍ പൊലീസില്‍ പരാതി നല്കി.പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ക്രൈം നന്ദകുമാര്‍ പരാതി നല്‍കിയതിന് പിന്നാലെ ആണ് അറസ്റ്റ്.
സ്ത്രീത്വത്തെ അപമാനിച്ചതിലും,പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങി ജാമ്യമില്ല വകുപ്പുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് കഴിഞ്ഞ ദിവസം ക്രൈം നന്ദകുമാര്‍ രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ ആണ് മറ്റൊരു കേസില്‍ പൊലീസ് നടപടി.യുവതിയുടെ പരാതിയില്‍ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകള്‍ ഉണ്ടെന്നും സിസിടിവി,മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു..

