പെട്രോളിന് ഇന്നും വില വര്‍ധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 103.82 രൂപ

തിരുവനന്തപുരം: പെട്രോളിന് വീണ്ടും വില വർധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചത്. ഡീസൽ വിലയിൽ മാറ്റമില്ല.
ഒരു ലിറ്റർ പെട്രോളിന് കൊച്ചിയിൽ 102.06 രൂപയും തിരുവനന്തപുരത്ത് 103.82 രൂപയും കോഴിക്കോട് 102.26 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 96.53 രൂപയാണ് വില.
വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വർധിപ്പിച്ചിരുന്നു.

