എസ് വൈ എസ് നെല്ലിക്കട്ട
സാന്ത്വനം വിഷൻ – 22 പ്രഖ്യാപനം
മന്ത്രി ദേവർകോവിൽ നിർവ്വഹിച്ചു

നെല്ലിക്കട്ട: പ്രയാസ കാലത്ത് സമൂഹത്തിന് താങ്ങായി ഒപ്പം നിൽക്കാൻ യുവ സംഘടനകൾ മുന്നോട്ട് വരുന്നത് അഭിമാനകരമാണെന്ന് സംസ്ഥാന തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ:
എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ പ്രതിസസി നാളുകളിൽ സമൂഹത്തിന് വലിയ കരുതലാണ് നൽകുന്നത്.
നെല്ലിക്കട്ട യൂണിറ്റ് എസ് വൈ എസ്
സാന്ത്വനം വിഷൻ – 2022 പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ധേഹം.
സാന്ത്വന കേന്ദ്രം, ഷീ പാലിയേറ്റീവ് വിംഗ്, പാലിയേറ്റീവ് കെയർ, മെഡിക്കൽ ഉപകരണങ്ങൾ, ആംബുലൻസ്, മെഡിക്കൽ കാർഡ്, ദാറുൽ ഖൈർ ഭാവന പദ്ധതി, റേഷൻ തുടങ്ങിയ സേവനം അടങ്ങിയ പദ്ധതിയാണ് വിഷൻ -22.
വിഷൻ 22 ഭാഗമായി
41 സാന്ത്വനം വളണ്ടിയർ ടീമിനെ സജ്ജമാക്കി.
ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിയിൽ സോൺ സാന്ത്വനം സെക്രട്ടറി സിദ്ദിഖ് ഹനീഫി അധ്യക്ഷത വഹിച്ചു. സാന്ത്വനം ജാക്കറ്റ് വളണ്ടിയർ ക്യാപ്റ്റൻ ബാദുഷ നെല്ലിക്കട്ടക്ക് നൽകി മന്ത്രി ദേവർകോവിൽ പ്രകാശനം ചെയ്തു.
ഫൈസൽ നെല്ലിക്കട്ട,ലത്തീഫ് പള്ളത്തടുക്ക,ലത്തീഫ് കണ്ണാടിപ്പാറ, നസീർ ജൽസൂർ, ജംഷീദ്, ലത്തീഫ്, ഉനൈസ്, അഷ്ഫാഖ്, സമീർ തുടങ്ങിയവർ സംബന്ധിച്ചു.
Sub title :
41 സാന്ത്വനം വളണ്ടിയർമാർ സേവന രംഗത്ത്”
ഫോട്ടോ :1
മന്ത്രി ഉദ്ഘാടനം ചെയ്യുന്നു
ചിത്രം -2 സാന്ത്വനം വളണ്ടിയർമാർ മന്ത്രിയോടപ്പം

