KSDLIVENEWS

Real news for everyone

ജില്ലാ ഫുട്‌ബോൾ അസോസിയേഷനെ അവഗണിച്ചതായി പരാതി

SHARE THIS ON

കാസർകോട് : ജില്ലയുടെ സമഗ്ര കായികവികസനവുമായി ബന്ധപ്പെട്ട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ നടത്തിയ സെമിനാറിൽ ജില്ലാ ഫുട്‌ബോൾ അസോസിയേഷനെ അവഗണിച്ചതായി അസോസിയേഷൻ പത്രക്കുറിപ്പിൽ ആരോപിച്ചു. മറ്റ് എല്ലാ അസോസിയേഷനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

45-ഓളം രജിസ്റ്റേഡ്‌ ക്ലബ്ബുകളും 2000-ഓളം കളിക്കാരും ഉള്ള ജില്ലയിലെ ഏറ്റവും വലിയ കായിക സംഘടനയാണ് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ. ഫുട്‌ബോൾ അസോസിയേഷനെ ഒഴിവാക്കിയത് ഒളിമ്പിക് അസോസിയേഷനിലെ ചില ആളുകളുടെ താത്‌പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഫുട്‌ബോൾ അസോസിയേഷൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!