കാസർകോട് മെഡിക്കൽ കോളേജിന് 160.23 കോടി രൂപ കൂടി ഉടൻ സർക്കാർ അനുവദിക്കും; എൻ എ നെല്ലിക്കുന്ന് എം എൽ എ

കാസർകോട് മെഡിക്കൽ കോളേജിനു 160 കോടി 23 ലക്ഷം രൂപ കൂടി സർക്കാർ ഉടൻ അനുവദിക്കുമെന്നു എൻ എ നെല്ലിക്കുന്ന് എം എൽ എ അറിയിച്ചു . മെഡിക്കൽ കോളേജിന്റെ പ്രവർത്തനം അടുത്ത അധ്യയന വർഷത്തിൽ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പ് സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ് . കിഫ്ബിയാണ് പദ്ധതിക്കു ധനസഹായം നൽകുന്നത് .

