സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾക്കെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ
സി എച്ച് ലൈബ്രറിയിൽ സ്നേഹ ഗാഥ കാമ്പയിൻ തുടങ്ങി

മൊഗ്രാൽ പുത്തൂർ : സ്ത്രീ സുരക്ഷയ്ക്കായി സാമൂഹിക മന:സാക്ഷി തൊട്ടുണർത്താനും സ്ത്രീധനം പോലുള്ള ദുരാചാരങ്ങൾക്കുമെതിരെ കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ കാമ്പയിൻ സ്നേഹ ഗാഥ മൊഗ്രാൽ പുത്തൂർ കുന്നിൽ സി എച്ച് മുഹമ്മദ് കോയ ലൈബ്രറിയിൽ തുടങ്ങി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സെമീറ ഫൈസൽ ഉൽഘാടനം ചെയ്തു.
സാലിസ അബ്ദുല്ല മൊഗർ അധ്യക്ഷത വഹിച്ചു.
അ ഡ്വ. ഫാത്തിമത്ത് തഹ്ലിയ, ശാന്തകുമാരി ടീച്ചർ എന്നിവർ പ്രഭാഷണം നടത്തി.
സെക്രട്ടറി എം എ നജീബ് സ്വാഗതം പറഞ്ഞു.

