KSDLIVENEWS

Real news for everyone

മലപ്പുറത്തെ ക്രിമിനല്‍ ജില്ലയായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം: എസ്.പിക്കെതിരെ ഗുരുതര ആരോപണവുമായി എം.എസ്.എഫ്

SHARE THIS ON

മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെതിരെ ഗുരുതരമായ ആരോപണവുമായി എം.എസ്.എഫ് രംഗത്ത്. പൊലീസ് രേഖകളില്‍ കേസുകളുടെ എണ്ണം കൂട്ടിക്കാണിച്ച്‌ മലപ്പുറത്തെ ക്രിമിനലുകളുടെ ജില്ലയായി ചിത്രീകരിക്കാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് നിരന്തരം പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാൻ എസ്.പി തയാറാകുന്നില്ലെന്നും പി.കെ.നവാസ് കുറ്റപ്പെടുത്തി. പഠനകാലത്ത് എ.ബി.വി.പി പ്രവര്‍ത്തകനായിരുന്ന എസ്.പി സുജിത്ത്ദാസ് അതിനൊത്ത അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.പിയുടെ മാനസിക പീഡനം മൂലമാണ് എ.എസ്.ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യ കുറിപ്പ് ഉള്‍പ്പെടെയുള്ളവ നശിപ്പിക്കപ്പെട്ടുവെന്നും പി.കെ.നവാസ് പറഞ്ഞു. മുഖ്യമന്ത്രിയെ അങ്കിള്‍ എന്ന് വിളിക്കുന്ന സുജിത്ത് ദാസ് സ്വാധീനം ഉപയോഗിച്ചാണ് മലപ്പുറത്ത് തുടരുന്നതെന്നും പി.കെ നവാസ് ആരോപിച്ചു. എന്നാല്‍ എം.എസ്.എഫിന്റെ ആരോപണങ്ങള്‍ക്ക് എസ്.പി മറുപടി നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!