KSDLIVENEWS

Real news for everyone

തമാശയ്ക്ക് പിടിച്ച് തള്ളി; മുംബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം-വീഡിയോ

SHARE THIS ON

ഡോംബിവലി: മുംബൈയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. ഡോംബിവലിയിലെ ഗ്ലോബ് സ്റ്റേറ്റ് കെട്ടിടത്തിലെ ശുചീകരണ ജീവനക്കാരിയായ നാഗിനാ ദേവി മാഞ്ചിറാമാണ് സുഹൃ‍ത്ത് അബദ്ധത്തിൽ പിടിച്ച് തള്ളിയതിനെ തുടർന്നു താഴെ വീണ് മരിച്ചത്. തമാശയ്ക്ക് സുഹൃത്ത് ചെയ്ത പ്രവർത്തിക്കിടെ കെട്ടിടത്തിനുള്ളിലെ നടുത്തളത്തിലേക്ക് മൂന്നാം നിലയിൽ നിന്ന് യുവതി വീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെ കെട്ടിടത്തിലെ മൂന്നാം നിലയിൽ സുഹൃത്തുക്കൾക്കൊപ്പം സംസാരിക്കുകയായിരുന്നു നാഗിനാ ദേവി. നടുത്തളത്തിനു സമീപത്തെ ഉയരം കുറഞ്ഞ ചുമരിലിരിക്കുകയായിരുന്ന നാഗിനയുടെ മുന്നിലേക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചായുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ നില തെറ്റിയ നാഗിന നടുത്തളത്തിലൂടെ താഴേയ്ക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാളും നാഗിനയ്ക്കൊപ്പം നിലതെറ്റി താഴേക്ക് വീഴാൻ പോയെങ്കിലും ഇയാളെ മറ്റുള്ളവർ ചേർന്ന് വലിച്ചു കയറ്റി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!