മഞ്ചേശ്വരം താലൂക്കിലെ മിയാപദവിലെ ഒരു വീട്ടിലെ മൂന്ന് സ്ത്രീകളെ കാണ്മാനില്ലെന്ന് പരാതി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ മൂന്ന് സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി. മിയാപദവിലെ സവിത, ശശികല, സൗമ്യ എന്നീ സഹോദരിമാരെയാണ് കാണാതായത്. സവിതക്ക് 26 വയസും, ശശികലയ്ക്ക് 18 വയസും, സൗമ്യക്ക് 16 വയസുമാണ് പ്രായം. ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായത്.
ഇവരുടെ സഹോദരന്‍റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി വഴക്കുണ്ടായതായി പൊലീസ് പറയുന്നു.