KSDLIVENEWS

Real news for everyone

ഒഡിഷയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ അപകടം; 6 മരണം, 20 പേര്‍ക്ക് പരിക്ക്

SHARE THIS ON

ജാര്‍സുഗുഡ: ഒഡിഷയിലെ ജാര്‍സുഗുഡയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 6 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മരിച്ചവര്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ പ്ലാന്‍റിലെ തൊഴിലാളികളാണ്.

സംബല്‍പൂര്‍-ജാര്‍സുഗുഡ ബിജു എക്‌സ്പ്രസ് വേയിലാണ് സംഭവം. പ്ലാന്‍റ് സൈറ്റില്‍ നിന്ന് ജാര്‍സുഗുഡ ടൗണിലേക്ക് ബസില്‍ മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഭൂരിഭാഗം ജീവനക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഝാര്‍സുഗുഡ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്‍. മൊഹപത്ര പറഞ്ഞു. പരിക്കേറ്റ തൊഴിലാളികളെ ബുര്‍ളയിലെ വീര്‍ സുരേന്ദ്ര സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിലേക്ക് (VIMSAR) മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!