വീട് വാങ്ങിയപ്പോൾ കിട്ടിയത് നിധി ; യഥാർത്ഥ ഉടമയ്ക്ക് തിരിച്ചു നൽകി ദമ്പതിമാർ

വാഷിംഗ്ടണ്‍: പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷത്തിലായിരുന്നു ദമ്ബതികളായ ജയിംസും ക്ലാരിസ മണ്‍ഫോഡും. സാധനങ്ങള്‍ ഒതുക്കി വയ്ക്കുന്നതിന്റെ തിരക്കിലായിരുന്ന ഇരുവരും ഒരുവേള അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കാരണം, സാധനങ്ങള്‍ക്കിടയില്‍ നിന്ന് അവര്‍ക്ക് ലഭിച്ചത് ഒരു നിധിയാണ്. അമേരിക്കയിലെ തെക്കന്‍ കാരലിനയിലാണ് സംഭവം നടന്നത്. അറ്റകുറ്റപണികളും ആവശ്യമായ ക്രമീകരണങ്ങളും നടത്തിയ ശേഷമാണ് പഴയ ഉടമസ്ഥര്‍ വീട് വിറ്റത്. 32 വര്‍ഷമായി അവര്‍ ഇവിടെയായിരുന്നു താമസം. വീട് മാറി പോകുന്നതിനിടെ അമൂല്യമായ നിധിയുടെ കാര്യം അവര്‍ മറക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആണ് പുതിയ താമസക്കാര്‍ നിധി കണ്ടെത്തിയത്. 50 സ്വര്‍ണ്ണം നാണയങ്ങളും, 50 വെള്ളി നാണയങ്ങളുമടങ്ങുന്ന നിധിയാണിത്. നിയമപരമായി ഈ നിധി പുതിയ താമസക്കാര്‍ക്ക് അവകാശപ്പെട്ടതാണെങ്കിലും ജെയിംസും ക്ലാരിസയും അത് സ്വന്തമാക്കാന്‍ ആഗ്രഹിച്ചില്ല. പകരം യഥാര്‍ത്ഥ ഉടമയ്ക്ക് നിധി അവര്‍ തിരിച്ച് നല്‍കി. വീട്ടിനുള്ളിലെ അലമാരയിലെ ഒരു ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു നിധി. ”വിതച്ചതേ കൊയ്യൂ” എന്നൊരു പഴഞ്ചെല്ല് ഉണ്ട്. അതില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ആരുടേയും സ്വത്ത് സ്വന്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് പ്രതീക്ഷയും പ്രചോദനവും നല്‍കുന്നതിന് വേണ്ടിയാണ് ഈ കാര്യം എല്ലാവരോടും പങ്കുവയ്ക്കുന്നതെന്ന് ദമ്ബതികള്‍ ഗുഡ് ന്യൂസ് നെറ്റ്‌വര്‍ക്കിനോട് പറഞ്ഞു.

