കോവിഡ് ; സിബിഎസ്ഇ ഫീസ് ഒഴിവാക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി

സിബിഎസ്ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി തള്ളിയതായി റിപ്പോര്‍ട്ട്. ഹര്‍ജി തള്ളിയത് ജസ്റ്റിസ് അശോക് ഭൂഷന്, ആര് സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഫീസ് ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. ഹര്ജിക്കാരന് കോടതി, അധികൃതരെ സമീപിക്കാന്‍ നിര്‍ദേശം നല്കി.സര്‍ക്കാരിനോട് ഫീസ് ഒഴിവാക്കാന്‍ കോടതിക്ക് എങ്ങനെ നിര്‍ദേശിക്കാന്‍ സാധിക്കുമെന്ന് ബഞ്ച് ചോദിക്കുകയുണ്ടായി.സെപ്റ്റംബര്‍ 28ന് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന ഹര്‍ജിയുമായി സോഷ്യല്‍ ജൂറിസ്റ്റ് എന്ന എന്‍ജിഒ ആണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി, ഡല്‍ഹി സര്‍ക്കാരിനോടും സിബിഎസ്ഇയോടും തീരുമാനമെടുക്കാന്‍ ഉത്തവിടുകയായിരുന്നു. ഇവര്‍ ഇതിനെതിരെയാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

