KSDLIVENEWS

Real news for everyone

‘ രണ്ടില ‘ മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ : ജോസഫിന് ചെണ്ടയും ജോസിന് ടേബിൾ ഫാനും ചിഹ്നം

SHARE THIS ON

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍്റെ അഭിമാന ചിഹ്നമായ രണ്ടില മരവിപ്പിച്ച്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ വി.ഭാസ്കരന്‍ തീരുമാനിച്ചത്.തെര ഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാന്‍ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ വ്യക്തമാക്കി. ചിഹ്നം മരവിപ്പിച്ച സാഹചര്യത്തില്‍ ജോസഫ് വിഭാഗവും, ജോസ് വിഭാഗവും ആവശ്യപ്പെട്ട പ്രകാരമാണ് ചെണ്ടയും ടേബിള്‍ ഫാനും അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെഎം മാണിയുടെ നിര്യാണത്തെ തുട‍ര്‍ന്ന് കേരള കോണ്‍ഗ്രസ് പാ‍ര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചെങ്കിലും ഈ വിധിയെ ചോദ്യം ചെയ്ത് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!