KSDLIVENEWS

Real news for everyone

ചെണ്ട ജീവനുള്ള ചിഹ്നം ‘ ; രണ്ടില കിട്ടാത്തത് തിരിച്ചടിയല്ല , വൻ വിജയം നേടുമെന്ന് പി ജെ ജോസഫ്

SHARE THIS ON

കോട്ടയം: രണ്ടില ചിഹ്നം കിട്ടാത്ത് തദ്ദേശ തെരഞ്ഞടുപ്പില്‍ തിരിച്ചടിയാവില്ലെന്ന് പി ജെ ജോസഫ്. ജീവനുള്ള ചിഹ്നമാണ് ചെണ്ട. വോട്ടര്‍മാരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ ഒറ്റ ദിവസം മതി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും പി ജെ ജോസഫ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം വേണമെന്ന് ജോസ് വിഭാഗവും ജോസഫ് വിഭാഗവും ആവശ്യപ്പെട്ടതോടെയാണ് ചിഹനം സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചത്.ജോസും ജോസഫും പിരിഞ്ഞപ്പോള്‍ രണ്ടില ചിഹ്നമായിരുന്നു തര്‍ക്കം. ആ തര്‍ക്കം കോടതിവരെ എത്തിനില്‍ക്കുകയാണ്. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു.ഇതോടെ കമ്മീഷന്‍ തീരുമാനം കോടതി മരവിപ്പിച്ചു. ഇരു വിഭാഗങ്ങളുടേയും വാദം കോടതിയില്‍ പൂര്‍ത്തിയായി. ഇതിനിടെ തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വ്യാഴാഴ്ച ആയതിനാലാണ് ചിഹ്നം സംബന്ധിച്ച തീരുമാനം കോടതി ഉത്തരവിന് മുന്‍പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ചിഹ്നം സംബന്ധിച്ച കോടതി ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അനുകൂലവിധിയുണ്ടാകുമെന്ന പ്രതീക്ഷയും ജോസ് വിഭാഗം പങ്ക് വയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!