KSDLIVENEWS

Real news for everyone

അറബിക്കടലിൽ തീവ്ര ന്യൂനമർദം ; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ട്

SHARE THIS ON

തിരുവനന്തപുരം: അറബിക്കടലില്‍ മറ്റന്നാളോടെ പുതിയ ന്യൂനമര്‍‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂനമര്‍ദ്ദമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും.

ഇവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരും. നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!