KSDLIVENEWS

Real news for everyone

കെ.ടി.യു, വി.സി നിയമനത്തിന് സര്‍ക്കാര്‍ നിയമോപദേശം: 15 ലക്ഷം രൂപ അനുവദിച്ചു

SHARE THIS ON

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല(കെ.ടി.യു) വി.സി നിയമനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയതിന് 15 ലക്ഷം രൂപ അനുവദിച്ചു. മുന്‍‌ വി.സി, എം.എസ് രാജശ്രീയുടെ വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കിയ നടപടിക്കെതിരായാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. മുന്‍ അറ്റോണി ജനറല്‍ കെ കെ.വേണുഗോപാലാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.

യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസി നിയമനം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളില്‍ അടക്കം യുജിസി ചട്ടങ്ങള്‍ പാലിച്ചെ മതിയാകൂവെന്നായിരുന്നു ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സാങ്കേതിക സര്‍വ്വകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വി.സി ഡോ എം.എസ് രാജശ്രീ സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കിയിരുന്നു.

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗിസിനെ നിയമിച്ചതിനെതിരായ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഉച്ചക്ക് 1.45 ന് വിധി പ്രസ്താവം നടത്തുക. പ്രിയ വര്‍ഗീസിന്റെ നിയമനം മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നാണ് ഹരജി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!