KSDLIVENEWS

Real news for everyone

ഇസ്‍ലാം നിശിദ്ധമാക്കിയ കാര്യത്തില്‍ ഒത്തുകൂടുന്നവരാണ് ഇപ്പോള്‍ മാറി നില്‍ക്കുന്നത്: ലീഗിനെതിരെ വിമര്‍ശനവുമായി ഉമര്‍ ഫൈസി മുക്കം

SHARE THIS ON


മലപ്പുറം: ലീഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. രാഷ്ട്രീയത്തിൻ്റെ പേരില്‍ സി.പി.എം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാര്‍ഢ്യ സംഗമത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടതില്ലെന്നും അങ്ങനെ മാറി നില്‍ക്കുന്നത് വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ടാണ് ഇടതും വലതും നോക്കാതെ സമസ്ത പരിപാടിയില്‍ പങ്കെടുക്കുന്നത്. സമസ്ത എക്കാലവും ഇത്തരം പരിപാടികള്‍ക്ക് ഒപ്പം ഉണ്ടാകും. ഇസ്‍ലാം നിശിദ്ധമാക്കിയ കാര്യത്തില്‍ ഒത്തുകൂടുന്നവരാണ് ഇപ്പോള്‍ മാറി നില്‍ക്കുന്നതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

നല്ല കാര്യങ്ങളില്‍ സഹകരിക്കണമെന്നും അനീതിക്കും അക്രമത്തിനും കുറ്റകൃത്യങ്ങള്‍ക്കും സഹകരിക്കരുതെന്നുമാണ് ഖുര്‍ ആൻ പറയുന്നത്. അതുകൊണ്ടാണ് ഇടതോ വലതോ എന്ന് നോക്കാതെ സമസ്ത ഇത്തരം പരിപാടിികളില്‍ സഹകരിക്കുന്നത്. ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചതും ഇത് തന്നെയാണ്’- ഉമര്‍ ഫൈസി മുക്കം .

ഹൃദയമുള്ളവര്‍ക്ക് ഫലസ്തീനിനൊപ്പമെ നില്‍ക്കാൻ കഴിയു എന്നും അതിന് ജാതിയോ രാഷ്ട്രീയമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്‍റെ പേരില്‍ അല്ല ഈ യുദ്ധം എന്നതിന് തെളിവാണ് യഹൂദര്‍ ഇത്തരം പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!