KSDLIVENEWS

Real news for everyone

ആഡംബര കാറുകളിൽ കറങ്ങി മോഷണം; നിർമിക്കുന്നത് കോടികൾ വിലമതിക്കുന്ന വീട്, സൈനുദ്ദീൻ സിസിടിവിയിൽ കുടുങ്ങി

SHARE THIS ON

മഞ്ചേരി: വസ്ത്ര വ്യാപാരിയാണെന്നു പറഞ്ഞു ആളുകളെ വിശ്വസിപ്പിച്ചു ആൾ താമസം ഇല്ലാത്ത വീടുകളിൽ തുടർച്ചയായി മോഷണം നടത്തിയ  പ്രതി പൊലീസിന്റെ പിടിയിൽ. തേഞ്ഞിപ്പലം 14–ാം മൈൽ കിഴക്കേക്കോട്ടായി സൈനുദ്ദീനെ (43) ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി നൂറോളം കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മഞ്ചേരി നഗരത്തിൽ വീട് വാടകയ്ക്ക് എടുത്ത് ആളുകൾ ഇല്ലാത്ത വീടുകളിലാണ് മോഷണം നടത്തിയിരുന്നത്. മോഷണത്തിന്റെ തെളിവ് നശിപ്പിച്ചശേഷം അടുത്ത മോഷണം ആസൂത്രണം ചെയ്യും. മോഷണ മുതൽ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് രീതി. ഒരു പ്രദേശത്ത് കവർച്ച നടത്തിയശേഷം അടുത്ത ജില്ലയിൽ പോയി സുഖ ജീവിതം നയിക്കും. പ്രതിയും സഹോദരിയും കുടുംബവും മഞ്ചേരി, രാമൻകുളം, കാവനൂർ എന്നിവിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നു.

പാലക്കാട് ജില്ലയിൽ ഒട്ടേറെ കേസുകളുള്ള സൈനുദ്ദീൻ 2024ൽ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ആഡംബര കാറുകളിൽ കറങ്ങി നടന്നാണ് വീടുകൾ കണ്ടെത്തുന്നത്. അർധരാത്രി ഇരുചക്ര വാഹനത്തിൽ എത്തി മുഖം മറച്ചാണ് വീടുകളിൽ കയറിയിരുന്നത്. കോടികൾ വിലമതിക്കുന്ന ആഡംബര വീടാണ് പ്രതി കാവനൂരിനു സമീപം നിർമിക്കുന്നത്. മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചും സമാനരീതിയിൽ മോഷണം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!