നിരോധിത ലൈറ്റ് ഫിഷിംഗ്;
രണ്ട് കർണാടക ബോട്ട് പിടികൂടി

കേരളത്തിൽ നിരോധിച്ച ലൈറ്റ് ഫിഷിങ് നടത്തിയ രണ്ട് കർണാടക ബോട്ടുകൾ ശനിയാഴ്ച രാത്രി കുമ്പള കടപ്പുറത്തിന് 18 കിലോമീറ്റർ പടിഞ്ഞാറ് കടലിൽ നിന്ന് പിടികൂടി. മംഗളൂരു സ്വദേശികളായ പ്രദീപ് കുമാറിന്റ ഉടമസ്ഥതയിലുള്ള ‘ബീമ’ ബോട്ടും നമ്യത പൈയുടെ ഉടമസ്ഥതയിലുള്ള ” ശ്രീ മഹാമായ ‘ ബോട്ടുമാണ് പിടിയിലായത്. പട്രോളിങ് സംഘത്തെ കണ്ട മീൻപിടിത്ത ബോട്ടിലെ ജീവനക്കാർ വല മുറിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും പിൻതുടർന്നു പിടികൂടി. ഇതര സംസ്ഥാന ബോട്ടുകൾ അനധികൃതമായി മീൻപിടിത്തം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ പോലിസ് മേധാവി ശിൽപ്പയുടെയും ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ പി വി സതീശന്റെയും നിർദ്ദേശ പ്രകാരം ജില്ലാ ഫിഷറീസ് അസി. ഡയറക്ടർ കെ വി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഫിഷറീസ് റസ്ക്യൂ ബോട്ടിൽ നടത്തിയ പട്രോളിങ്ങിൽ തളങ്കര കോസ്റ്റൽ സ്റ്റേഷനിലെ എഎസ്ഐ എം ടി പി സെയ്ഫുദ്ദിൻ, സിപിഒ പവിത്രൻ, കുമ്പള കോസ്റ്റൽ പോലീസിലെ സിപിഒ പ്രജീഷ്, അജേഷ്, തൃക്കരിപ്പൂർ കോസ്റ്റൽ പോലിസിലെ സിപിഒ സനൂപ്, സുഭാഷ്, കോസ്റ്റൽ വാഡൻ വിനിത്, ഫിഷറീസ് റസ്ക്യൂ ഗാഡ് പി മനു, എം ധനിഷ്, കെ സനീഷ്, സേതുമാധവൻ, ഡ്രൈവർ പി വി നാരായണൻ, സതീശൻ എന്നിവർ ചേർന്ന് പിടികൂടിയത്.

