ഇന്ധനം ചോർത്തുന്നതിനിടയി ൽ പിടിയിലായ കാർ മോഷ്ടാവിനെ കർണ്ണാടകയിലേക്ക് കൊണ്ടുപോയി ; കൂട്ടാളിയെ തെരയുന്നു

വിദ്യാനഗർ : അപകടത്തിൽപ്പെട്ട വാനിൽ നിന്നും ഇന്ധനം ഊറ്റുന്നതിനിടയിൽ വിദ്യാനഗർ പൊലീസിന്റെ പിടിയിലായത് കർണ്ണാടക , ഹാസനിൽ നിന്നു കാർ മോഷ്ടിച്ച കേസിലെ പ്രതി . വിവരമറിഞ്ഞെത്തി ആലൂർ പൊലീസ് പ്രതിയായ ചട്ടഞ്ചാലിലെ അബ്ദുള്ള ( 18 ) യെയും കാറും കർണ്ണാടകയിലേയ്ക്ക് കൊണ്ടുപോയി . ഇന്നലെ പുലർച്ചെ ഒരു മണിയോടെ ചെങ്കള ഇന്ദിരാനഗറിലായിരുന്നു സംഭവം . ഉദുമയിൽ നിന്ന് ക്രിക്കറ്റ് കളി കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന ചെങ്കള , തൈവളപ്പ് സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ട വാനിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്നത് കണ്ടതും പിടികൂടി പൊലീസിൽ ഏൽപ്പിച്ചതും . യുവാക്കളെ കണ്ട് കൂട്ടുപ്രതി റംസാൻ എന്നയാൾ ഓടി രക്ഷപ്പെട്ടു . ഇയാൾ നിരവധി മോഷണകേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു . അടുത്തിടെ ജയിലിൽ നിന്ന് ഇറങ്ങിയ റംസാനും അബ്ദുള്ളയും ചേർന്ന് മൂന്നാഴ്ച്ച മുമ്പാണ് ഹാസനിൽ നിന്ന് കാർ മോഷ്ടിച്ചത് . ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയിൽ ആണ് അബ്ദുള്ള പിടിയിലായത് . ശനിയാഴ്ച്ചയാണ്

