KSDLIVENEWS

Real news for everyone

പുത്തൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്: 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

SHARE THIS ON

പുത്തൂർ: മുണ്ടൂർ സ്വദേശിനിയായ യുവതിയെ പട്ടാപ്പകൽ വീടിനു മുന്നിൽ കുത്തിക്കൊന്ന കേസിലെ പ്രതിയെ സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്

ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യ കനകമജലു സ്വദേശി ഉമേഷിനെ പുത്തൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. വീടിന്റെ മുറ്റത്ത് വെച്ച് ആരോ ജയശ്രീയുടെ വയറ്റിൽ കുത്തിയിറക്കി ഓടി രക്ഷപ്പെട്ടു. ഈ സമയം മകളുടെ കരച്ചിൽ കേട്ട് അയൽപക്കത്തെ തോട്ടത്തിൽ ജോലി ചെയ്യുന്ന അമ്മ ഗിരിജ ഓടിയെത്തി. ആ സമയം ജയശ്രീ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ പുത്തൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ജയശ്രി മരണപ്പെടുകയായിരുന്നു.

മാതാവ് ഗിരിജയുടെ മൊഴിയാണ് പ്രതിയിലേക്കെത്താൻ പോലീസിനെ സഹായിച്ചത്.

മരിച്ച ജയശ്രീയുമായുള്ള ഉമേഷ് എന്ന യുവാവിന്റെ പ്രണയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ മാതാവ് പോലീസിനോട്‌ പങ്കുവെച്ചതും പ്രതിയെ പിടികൂടാൻ സഹായകമായി.

അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!