യു.പി യില്‍ മൂന്നാംഘട്ട വോട്ടെടുപ്പിന് ഇനി രണ്ടുനാള്‍ ; സ്ഥാനാര്‍ഥികളില്‍ 245 കോടിപതികള്‍

ഉത്തര്‍ പ്രദേശില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും.16 ജില്ലകളിലായി 59 നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഹാത്രസ് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലാണ്.
രണ്ട് കോടി പതിനഞ്ച് ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതുന്ന മൂന്നാം ഘട്ടത്തിന്‍റെ കലാശക്കൊട്ടാണ് ഇന്ന് നടക്കുന്നത്. കനൗജ് ,ഔരിയ ,കാണ്‍പൂര്‍ ,ജാന്‍സി ,മെയ്ന്‍പുരി ജില്ലകളില്‍ അടക്കം വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലാണ്. ഇരുപതാം തീയതിയാണ് വോട്ടെടുപ്പ്. കര്‍ഷകര്‍ക്കും ജാട്ട് സമുദായത്തിനും മേല്‍കൈയുള്ള പ്രദേശത്ത് നടന്ന രണ്ടാം ഘട്ടവോട്ടെടുപ്പില്‍ പല മണ്ഡലങ്ങളിലും പോളിംഗ് വര്‍ധിച്ചത് ബിജെപിയിലെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വിഭജനത്തിന്‍റെ രാഷ്ട്രീയം അംഗീകരിക്കില്ലെന്നും റൊട്ടിയുടെ രാഷ്ട്രീയമാണ് ഇത്തവണ ചര്‍ച്ച ചെയ്യുന്നതെന്നും സമാജ്‍വാദി പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
623 സ്ഥാനാര്‍ഥികളാണ് മൂന്നാം ഘട്ടത്തില്‍ അങ്കത്തട്ടില്‍ ഇറങ്ങിയിരിക്കുന്നത്. ഇവരില്‍ 245 പേര്‍ കോടിപതികളാണ്. നാമനിര്‍ദേശ പത്രികയോടൊപ്പം സ്വത്ത് വിവരത്തിന്റെ സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്, കഴിഞ്ഞ രണ്ട് ഘട്ടത്തിലും ആര്‍.എല്‍.ഡി.യുടെ സഹായത്തോടെയാണ് സമാജ്വാദി പാര്‍ട്ടി രംഗത്തിറങ്ങിയിരുന്നെങ്കില്‍ മൂന്നാം ഘട്ടം എത്തുമ്ബോള്‍ എസ് പിയും ബിജെപിയും യും നേര്‍ക്ക് നേര്‍ പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്

