KSDLIVENEWS

Real news for everyone

ഹെലികോപ്റ്റർ യാത്രയും കരുതൽ തടങ്കലും ഫലിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം

SHARE THIS ON

“പാലക്കാട്∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് ജില്ലയിലെ ചാലിശേരിയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി ഇവിടെയെത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബിനെ ചാലിശേരി പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. മറ്റു ചില നേതാക്കളെയും പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നതായി വിവരമുണ്ട്്. മാത്രമല്ല, റോഡ് മാർഗമുള്ള യാത്ര ഒഴിവാക്കി ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പാലക്കാട്ട് എത്തിയത്. ഇതിനിടെയാണ് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!