ഗവര്‍ണര്‍ ഇടപ്പെട്ടു, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പൊതു പരീക്ഷകള്‍ തുടരുന്നത് സര്‍ക്കാര്‍ ആലോചിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവയ്ക്കാൻ ഗവര്‍ണറുടെ ഇടപെടൽ. ചാൻസലർ കൂടിയായ ഗവര്‍ണർ ഇടപെട്ടതോടെ കേരളത്തിലെ സര്‍വ്വകലാശാലകൾ പരീക്ഷകൾ മാറ്റിവയ്ക്കുന്നതായി അറിയിപ്പ് പുറത്തിറക്കുകയാണ്. കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, മലയാള സർവ്വകലാശാല, ആരോഗ്യ സർവകലാശാല, സംസ്‌കൃത സർവകലാശാല, കെ ടി യു സാങ്കേതിക സർവകലാശാല എന്നീ സർവ്വകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു.
null
സർവ്വകലാശാലകളുടെ അറിയിപ്പ് ഇപ്രകാരം
കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല നാളെ (19-04-21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. മാറ്റിവച്ച പരീക്ഷകൾ മേയ് 10മുതൽ പുനക്രമീകരിക്കും.
കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല നാളെമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാല നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല നാളെ (19-04-21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നു. ഓൺലൈൻ പരീക്ഷകൾക്കു മാറ്റമില്ല.
സംസ്‌കൃത സർവകലാശാല നാളെ മുതൽ നടത്താൻ തീരുമാച്ചിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി സർവലകശാല പ്രോ വൈസ് ചാൻസലർ ഡോ. കെ സ് രവികുമാർ അറിയിച്ചു.
മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.
ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു. ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു.

