KSDLIVENEWS

Real news for everyone

ഝാര്‍ഖണ്ഡ് മാവോവാദി കോഴിക്കോട് പിടിയില്‍; ഒന്നരമാസമായി തങ്ങിയത് അതിഥി തൊഴിലാളി ക്യാമ്ബില്‍

SHARE THIS ON

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശിയായ അജയ് ഒറോണ്‍ ആണ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി അതിഥി തൊഴിലാളി ക്യാമ്ബില്‍ കഴിയുകയായിരുന്നു ഇയാള്‍. പന്തീരങ്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡ് പൊലീസിന്റെ അപേക്ഷ പ്രകാരമായിരുന്നു അറസ്റ്റ്. പന്തീരങ്കാവ് കൈമ്ബലത്തുളള മരമില്ലിന് സമീപത്തുളള വാടക മുറിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. അല്‍പസമയത്തിനകം ഇയാളെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കും. 2019ന് ശേഷം നാലുതവണ ഇയാള്‍ കേരളത്തില്‍ വന്നതായാണ് റിപ്പോര്‍ട്ട്. ആയുധ നിയമപ്രകാരമുളള കേസില്‍ നേരത്തെ 11 മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!