KSDLIVENEWS

Real news for everyone

ക്രൂരം, ജനാധിപത്യത്തിന് അപമാനം’; അതീഖ് അഹമ്മദിന്റെ കൊലയെ അപലപിച്ച്‌ ജംഇയ്യത്ത് ഉലമായെ ഹിന്ദ്

SHARE THIS ON

ന്യൂ‍ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിനെയും സഹോദരനേയും വെടിവച്ച്‌ കൊന്ന സംഭവത്തെ അപലപിച്ച്‌ ജംഇയ്യത്ത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. കൊലപാതകത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ച, പ്രസിഡന്റ് മൗലാനാ മഹമൂദ് അസദ് മദനി നടന്നത് രാജ്യത്തിനും മനുഷ്യരാശിക്കും ലജ്ജാകരമായ സംഭവമാണെന്നും പറഞ്ഞു. രാജ്യത്ത് നിയമവാഴ്ച ഇല്ലെങ്കില്‍ എല്ലായിടത്തും അരാജകത്വം വാഴുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃതമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണിത്. പൊലീസ് സംരക്ഷണത്തില്‍ നടന്ന നാണംകെട്ട പ്രവൃത്തിയാണെന്നും വിശേഷിപ്പിച്ചു. ഒരു ക്രിമിനല്‍ പ്രവര്‍ത്തി നടന്നാല്‍ കുറ്റകൃത്യത്തിന്റെ സ്വഭാവവും ശിക്ഷയും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മൗലാന മദനി പറഞ്ഞു. നിയമം കൈയിലെടുക്കുന്നത് പൊലീസായാലും ജനങ്ങളായാലും അത് ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ സംഭവവും സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും മൗലാനാ മദനി ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട വ്യാകുലതയും ആശങ്കയും പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അദ്ദേഹം അഭ്യര്‍ഥിച്ചു. ഒരു കാരണവശാലും അരാജകത്വത്തിന്റെ ഭാഗമാകരുതെന്നും ക്രമസമാധാനം പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇരട്ട കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതേ കേസില്‍ അറസ്റ്റിലായ അതീഖിന്റെ മകന്‍ ആസാദിനേയും സഹായിയേയും പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചതിന് പിന്നാലെയാണ് ഇരുവരും പൊലീസ് അടുത്തുണ്ടായിരിക്കെ കൊല്ലപ്പെടുന്നത്. ഇതില്‍ വന്‍ സുരക്ഷാവീഴ്ചയും പൊലീസിന് പങ്കുമുണ്ടെന്ന ആരോപണം ശക്തമാണ്. ഉമേഷ്പാല്‍ കൊലക്കേസില്‍ അറസ്റ്റ് ചെയ്ത ശേഷം ശനിയാഴ്ച രാത്രി വൈദ്യപരിശോധനയ്‌ക്കായി പ്രയാഗ്‌രാജ് ആശുപത്രിയിലേക്ക് പൊലീസ് അകമ്ബടിയോടെ കൊണ്ടുപോകുന്നതിനിടെയാണ് മൂന്ന് അക്രമികള്‍ അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവെച്ച്‌ വീഴ്ത്തിയത്. സണ്ണി സിങ്, അരുണ്‍ മൗര്യ, ലവ്‌ലേഷ് തിവാരി എന്നിവരാണ് ഇരുവരേയും കൊലപ്പെടുത്തിയത്. കൊലപാതകം, വധശ്രമം, ആയുധനിയമം ലംഘനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതീഖ് അഹമ്മദിന്റെ കൊലയാളികള്‍ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ആരാധകരെന്ന് പൊലീസ്ആക്രമണം നടക്കാന്‍ സാധ്യത: അതീഖ് അഹമ്മദിന്‍റെ കൊലപാതകികളെ മറ്റൊരു ജയിലിലേക്ക് മാറ്റിഅതീഖിന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!