KSDLIVENEWS

Real news for everyone

മുഹിമ്മാത്ത് നഗർ ജുമാ മസ്‌ജിദ്‌ മഹല്ല് കമ്മിറ്റിക്ക് നവ സാരഥികൾ

SHARE THIS ON

പുത്തിഗെ: മുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷൻ സെന്ററിന് കീഴിൽ പ്രധാന ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന മുഹിമ്മാത്ത് നഗർ ജുമാ മസ്‌ജിദ്‌ മഹല്ല് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. മസ്‌ജിദ്‌ ഹാളിൽ നടന്ന യോഗത്തിൽ സയ്യിദ് അബ്ദുൽ കരീം ഹാദി പ്രാർത്ഥന നടത്തി. സി എൻ അബ്ദുൽ ഖാദർ മാസ്റ്ററുടെ അധ്യക്ഷതയിൽ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ ഉദ്ഘാടനം ചെയ്‌തു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ വിഷയാവതരണം നടത്തി. സി ഐ ഹാജി അമീറലി ചൂരി, ഉമ്മർ സഖാഫി കർന്നൂർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി എം മുഹമ്മദ് അലി, ലത്തീഫ് കെ എം റിപ്പോർട്ട് അവതരിപ്പിച്ചു.

2026-29 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ (പ്രസിഡന്റ്), മുഹമ്മദ് ഹബീബ് തങ്ങള്‍ ടി വി, യൂസഫ് മുസ്ലിയാര്‍ പഞ്ചിക്കോടി, കോടി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ (വൈസ് പ്രസിഡന്റ്). സയ്യിദ് അഹ്‌മദ്‌ മുനീറുൽ അഹ്ദൽ തങ്ങള്‍ (ജനറല്‍ സെക്രട്ടറി). സി എന്‍ ആരിഫ് മുഹമ്മദ്, യൂസഫലി, അബ്ദുള്ള കുഞ്ഞി മുഖാരികണ്ടം, മുഹമ്മദ് ഹനീഫ് (സെക്രട്ടറി). പി എം മുഹമ്മദ് അലി എകെജി നഗര്‍ (ട്രഷറര്‍). സയ്യിദ് ഹാമിദ് അന്‍വര്‍ അഹദല്‍ തങ്ങൾ, ലത്തീഫ് ബാപ്പാലിപ്പൊനം, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, മഹ്‌മൂദ് തൈര, സയ്യിദ് കരീം ഹാദി തങ്ങള്‍, അബ്ദുല്ല മൗലവി മുഗുറോഡ്, അബൂബക്കര്‍ ഗുഡ്ഡ, മുഹമ്മദ് ഗുണാജെ, അബ്ദുറഹീം കട്ടത്തടുക്ക, എച്ച് എ മുനീറുദ്ദീന്‍ ഹാജി എ കെ ജി നഗർ, അറന്തോട് മുഹമ്മദ് ഹാജി, അബ്ദുല്ല ബാപ്പുഞ്ഞി, ബഷീര്‍ ഹാജി മുഗു, മന്‍ഷാദ് അഹ്‌സനി (മെമ്പര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു. മുഹമ്മദ് ഹബീബ് തങ്ങള്‍ ടി വി സ്വാഗതവും സി എൻ ആരിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!