KSDLIVENEWS

Real news for everyone

എല്ലാ ആഘോഷവും പോലെ വിവാഹവും വൃദ്ധ സദനത്തില്‍; ശ്രീരാമകൃഷ്ണന്റെ മകള്‍ വിവാഹിതയാകുന്നു

SHARE THIS ON

തവനൂർ : മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജനയുടെ വിവാഹത്തിന് സാമൂഹികനീതി വകുപ്പിനു കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരം വേദിയാകും. തിരുവനന്തപുരം പി.ടി.പി. നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതുമായി 22-നാണ് നിരഞ്ജനയുടെ വിവാഹം.


അമ്പലത്തിൽവേണ്ടാ, അമ്മമാരുടെ മുൻപിൽവെച്ചുമതി വിവാഹമെന്ന നിരഞ്ജനയുടെ തീരുമാനമാണ് വിവാഹത്തിന്റെ വേദിയായി വൃദ്ധമന്ദിരം തിരഞ്ഞെടുക്കാൻ കാരണം. ശ്രീരാമകൃഷ്ണനും കുടുംബവും തവനൂരിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദർശകരാണ്.

ഓണമുൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ അദ്ദേഹവും കുടുംബവും ഇവിടത്തെ വയോധികർക്കൊപ്പമാണ് ചെലവഴിക്കാറുള്ളത്. ഇവിടത്തെ താമസക്കാരുമായുണ്ടായ മാനസികമായ അടുപ്പമാണ് അവരുടെ മുൻപിൽവെച്ച് വിവാഹിതയാകാൻ നിരഞ്ജനയ്ക്ക് പ്രചോദനമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!