KSDLIVENEWS

Real news for everyone

ഹജ്ജ് വിഷയത്തില്‍ മോദി ദുബൈ ശൈഖിനെ വിളിച്ചെന്ന പരാമര്‍ശം അബദ്ധം: എ.പി അബ്ദുള്ളക്കുട്ടി

SHARE THIS ON

ഹജ്ജ് വിഷയത്തില്‍ മോദി ദുബൈ ശൈഖിനെ വിളിച്ചെന്ന പരാമര്‍ശം അബദ്ധമായിരുന്നുവെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടി. എരിവും പുളിയും കൂട്ടുന്ന നാവില്‍ നിന്നും പറ്റിപ്പോയതാണെന്നും ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ കോണ്‍സുലേറ്റിനു കീഴിലെ ഹജ്ജൊരുക്കങ്ങള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹജ്ജ് ക്വാട്ട കൂട്ടാന്‍ ദുബൈ ശൈഖിനെ വിളിച്ചെന്നായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എപി അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം. ബിജെപി സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം അബദ്ധമായിരുന്നു, പറ്റിപ്പോയി എന്നാണിപ്പോള്‍ ട്രോളുകളോട് അദ്ദേഹത്തിന്റെ മറുപടി. ഹജ്ജ് ക്വാട്ട ലോകത്തെല്ലാ രാജ്യങ്ങള്‍ക്കും കൂട്ടിയതായിരുന്നു. എന്നാല്‍ ഇന്ത്യക്ക് കൂട്ടിയത് മോദിയുടെ ശ്രമമായിരുന്നു എന്നും പ്രസംഗത്തിലുണ്ടായിരുന്നു. ജിദ്ദയില്‍ ഹജ്ജൊരുക്കങ്ങള്‍ പരിശോധിക്കാനായി എത്തിയ അബ്ദുള്ളക്കുട്ടി മക്കയിലും മദീനയിലും സന്ദര്‍ശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!