KSDLIVENEWS

Real news for everyone

കെ.എസ്.ആര്‍.ടി.സി. 700 പുതിയ ബസുകള്‍ വാങ്ങും; മുഴുവനും സ്വിഫ്റ്റിലേക്ക്

SHARE THIS ON

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പുതിയതായി 700 ബസുകള്‍ വാങ്ങാന്‍ തീരുമാനം. ഇന്ധനവിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗതമായി വാങ്ങിയിരുന്ന ഡീസല്‍ എന്‍ജിന്‍ ബസുകള്‍ക്ക് പകരം സി.എന്‍.ജി. ബസുകളാണ് വാങ്ങുന്നത്.


455 കോടി രൂപ മുതല്‍ മുടക്കിയാണ് ബസുകള്‍ വാങ്ങുക. ഇതിനുള്ള പണം നാല് ശതമാനം പലിശ നിരക്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് കിഫ്ബി അനുവദിക്കും. ബസുകള്‍ വാങ്ങാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഉണ്ടായത്.

700 സി.എന്‍.ജി. ബസുകളും കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് വേണ്ടിയാണ് വാങ്ങുന്നത്. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമായ 700 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ റൂട്ടാണ് ഇങ്ങനെ സ്വിഫ്റ്റിലേക്ക് പോകുന്നത്. സ്വിഫ്റ്റിന് വഴിമാറുന്ന ബസുകള്‍, പുതിയ ബസുകള്‍ വരുന്ന മുറയ്ക്ക് ഓര്‍ഡിനറി സര്‍വീസിന് വേണ്ടി ഉപയോഗിക്കും. ജീവനക്കാരെ പുനഃക്രമീകരിച്ചാണ് സര്‍വീസ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!