KSDLIVENEWS

Real news for everyone

തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ കോച്ചുകള്‍ വേര്‍പെട്ടു

SHARE THIS ON

തൃശ്ശൂര്‍: എറണാകുളം മംഗള എക്സ്പ്രസ്സിന്‍്റെ എഞ്ചിന്‍ വേര്‍പെട്ടു.തൃശൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയായിരുന്നു സംഭവം.ട്രയിന്‍ വേഗത കുറവായതിനാല്‍ അപകടമൊഴിവായി.സംഭവത്തെക്കുറിച്ച്‌ തിരുവനന്ദപുരം ഡിവിഷന്‍ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. എറണാകുളം നിസ്സാമുദ്ദീന്‍ മംഗള എക്സ്പ്രസ് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് എടുത്തതിന് പിന്നാലെയാണ് ബോഗിയില്‍ നിന്ന് വേര്‍പെട്ട് എഞ്ചിന്‍ മുന്നോട്ടു പോയത്. മുപ്പത് മീറ്ററിലധികം വ്യത്യാസത്തിലാണ് എഞ്ചിന്‍ നിന്നത്. വേഗത്തില്‍ തന്നെ തൃശുര്‍ / പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നായി ജീവനക്കാരെത്തി പതിനഞ്ച് മിനിട്ടിനുള്ളില്‍ എഞ്ചിന്‍ ഘടിപ്പിച്ചു. സ്റ്റേഷനില്‍ നിന്ന് വിട്ടയുടനെ ആയതിനാല്‍ വണ്ടിക്ക് വേഗം കുറവായിരുന്നു.അതു കൊണ്ടാണ് അപകടം ഒഴിവായത്.സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ തിരുവനന്തപുരം ഡിവിഷന്‍ എഞ്ചിനിയര്‍മാരുടെ സംഘത്തെ നിയോഗിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!