KSDLIVENEWS

Real news for everyone

യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകള്‍ ലോകകേരള സഭയില്‍ പങ്കെടുക്കുന്നുണ്ട് ; കുഞ്ഞാലിക്കുട്ടി

SHARE THIS ON

ലോകകേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ മാത്രമാണ് പങ്കെടുക്കാത്തതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് പ്രവാസികളെ മാനിക്കുന്നു. അവരുടെ കാര്യത്തില്‍ വേര്‍തിരിവില്ലെന്നും അദ്ദേഹം പറഞ്ഞു
ലോകകേരള സഭയില്‍ പങ്കെടുക്കേണ്ടെന്നത് യുഡിഎഫിന്റെ വിശാലമായ തീരുമാനമാണ്. രാഷ്ട്രീയം നോക്കാതെ പ്രവാസികളെല്ലാവരും ലോകകേരള സഭയില്‍ പങ്കെടുത്തോട്ടെ എന്ന നിലപാടാണ് മുസ്‌ലിം ലീഗിനുള്ളത്. ഈ വിഷയത്തില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!