KSDLIVENEWS

Real news for everyone

പ്രവാസികള്‍ക്കായി ഇത്രയും പ്രയത്‌നിച്ച മറ്റൊരു മുഖ്യമന്ത്രിയില്ല: രവി പിള്ള

SHARE THIS ON

തിരുവനന്തപുരം
ലോക കേരള സഭയ്ക്ക് തുടക്കം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും നന്ദി അറിയിച്ച്‌ നോര്‍ക്ക ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ള. പ്രവാസികള്‍ക്കായി ഇതുപോലെ പ്രയത്നിക്കുന്ന മറ്റൊരു മുഖ്യമന്ത്രി രാജ്യത്തില്ലെന്നും പ്രവാസികള്‍ക്കായി ഏറ്റവും മികച്ച രീതിയിലുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതല്‍ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും ചര്‍ച്ചചെയ്യണമെന്ന് നോര്‍ക്ക ഡയറക്ടര്‍ കൂടിയായ ഡോ. എം അനിരുദ്ധന്‍ അഭിപ്രായപ്പെട്ടു. പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും ഒന്നിച്ചുനിന്ന മലയാളികള്‍ നവകേരള നിര്‍മിതിയിലും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും അതേ മനോഭാവത്തോടെ അണിനിരക്കണമെന്ന് പി മുഹമ്മദലി പറഞ്ഞു. വേള്‍ഡ് എഡ്യൂക്കേഷന്‍ ഹോള്‍ഡിങ് സിഇഒ വിദ്യാ വിനോദ്, അജിത് ബാലകൃഷ്ണന്‍, ജോസ് കെ മാണി എംപി, പി സന്തോഷ്കുമാര്‍, എ വി അനൂപ് എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!